വയനാടിന്‍റെ വനസ്ഥലികളില്‍ നിന്ന്
വേരറ്റു പോവുന്ന അനുജത്തിയാണ്.
പ്രിയ സഹോദരാ!
നീയിപ്പോള്‍ എവിടെയാവും
നിന്‍റെ നാടെനിക്ക് അന്യമല്ല
എങ്കിലും അകലെയാണെന്നറിയാം
എനിക്ക് ഉളള് കായുന്നു
നീ വീട്ടിലെത്തിക്കാണുമോ?
എന്‍റെ സ്വപ്ന സുതാര്യതകളില്‍
ഗ്രീനിച്ച് സമയരേഖ പോലെയാണ് നീ
നിനക്ക് വീടിപ്പഴും ഒരഭയകേന്ദ്രമാണോ?
അമ്മ പറഞ്ഞ പുരാണകഥകള്‍
മുഴുവന്‍ കേട്ടുതീരും മുമ്പ്...
എന്‍റെ വാക്കുകള്‍ നനഞ്ഞു തീരും മുമ്പ്
നീ, ഓര്‍മ്മയാവുമോ?
കോവര്‍ കഴുതയുടെ കാലിലെ വ്രണം പോലെ
ഈ ജന്മം നീറുന്നുവോ.....?
ചീവീടുകള്‍ പോലും നിശബ്ധമാവുന്ന
ഈ രാവില്‍
കാലനും കാലന്‍കോഴിയും മാത്രം
വഴിതെളിക്കുമ്പോള്‍
സഹോദരാ......
ഞാനിവിടെയുണ്ട്
പുല്ലിനും പുല്‍ച്ചാടിക്കുമിടയിലൂടെ
തേനെടുത്ത് മടങ്ങുകയാണ്.
No comments:
Post a Comment